ചാലക്കുടി: റെയിൽവേ സ്റ്റേഷൻ കോന്പൗണ്ടിലെ 60 വർഷം പഴക്കമുള്ള വാട്ടർ ടാങ്കിന് ചോർച്ച. 40 വർഷംമുന്പ് കൽക്കരി എൻജിനിലേക്കു വെള്ളം നിറച്ചിരുന്നത് ഈ ടാങ്കിൽ നിന്നായിരുന്നു.
കൽക്കരി എൻജിൻ നിർത്തിയതോടെ റെയിൽവെ സ്റ്റേഷനിലെ ജലവിതരണം ഈ ടാങ്കിൽ നിന്നാക്കി മാറ്റി. ഉരുക്കുനിർമിതമായ ഈ ടാങ്ക് കാലപ്പഴക്കം മൂലം ദ്രവിച്ചുതുടങ്ങി. ഇപ്പോൾ ടാങ്കിൽനിന്നും വെള്ളം ചോർന്നുകൊണ്ടിരിക്കുകയാണ്. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പുതിയ വാട്ടർ ടാങ്കിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. പുതിയ വാട്ടർ ടാങ്ക് പണിതീരുംവരെ പഴയ വാട്ടർ ടാങ്ക് തന്നെ നിലനിർത്തും.